Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P.A.MohammedRiyas

ലോ​ക്ക​റി​ൽ സ്വ​ർ​ണ​വും പ​ണ​വും; റി​യാ​സി​ന്‍റെ സു​ഹൃ​ത്തി​നെ വ​ള​ഞ്ഞ് ഇ​ഡി

കോ​ഴി​ക്കോ​ട്: മാ​സ​പ്പ​ടി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​വാ​ല ഇ​ട​പാ​ടി​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ഡി സം​ഘം മു​ൻ​മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ സു​ഹൃ​ത്ത് മു​ഹ​മ്മ​ദ് ഫെ​ബീ​ഷി​നെ ചോ​ദ്യം ചെ​യ്തു. ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ചോ​ദ്യം ചെ​യ്യ​ൽ ന​ട​ത്തി​യ​തെ​ന്നാ​ണ് വി​വ​രം. 

ഇ​ന്ന​ലെ കോ​ഴി​ക്കോ​ട്ട് വെ​ച്ചാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ. ചോ​ദ്യം ചെ​യ്യ​ലി​ന് പി​ന്നാ​ലെ ഫെ​ബീ​ഷി​ന്‍റെ ബാ​ങ്ക് ലോ​ക്ക​ർ ഇ​ഡി സീ​ൽ ചെ​യ്തു. ലോ​ക്ക​റി​ൽ 50 പ​വ​നി​ല​ധി​കം സ്വ​ർ​ണ​വും പ​ണ​വും ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം. ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ​ത്തി​ന്‍റെ ഉ​റ​വി​ടം സം​ബ​ന്ധി​ച്ചും ഇ​ഡി വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി. സ്വ​ർ​ണം സ​ഹോ​ദ​രി​യു​ടേ​താ​ണെ​ന്നാ​ണ് ഫെ​ബീ​ഷ് മ​റു​പ​ടി ന​ൽ​കി​യ​തെ​ന്നാ​ണ് വി​വ​രം.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ പേ​രെ ഉ​ട​ൻ ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് സൂ​ച​ന. പൊ​ലി​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് മു​മ്പു​ത​ന്നെ ഇ​ഡി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തി​ന്‍റെ സൂ​ച​ന​യാ​യാ​ണ് ന​ട​പ​ടി​യെ വി​ല​യി​രു​ത്തു​ന്ന​ത്. പൊ​ലി​സ് എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ഇ​ഡി. 

നേ​ര​ത്തെ റി​യാ​സി​ന്‍റെ അ​ടു​പ്പ​ക്കാ​ര​നാ​യ വാ​രി​സ് ന​ൽ​കി​യ​താ​യി പ​റ​യ​പ്പെ​ടു​ന്ന മൊ​ഴി​യു​ടെ വി​വ​ര​ങ്ങ​ളും പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​ഡി സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി​ക്ക​യ​ച്ച ക​ത്തി​ലെ വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. 1.2 കോ​ടി രൂ​പ ദു​ബാ​യി​യി​ലു​ള്ള വി.​പി.​ഫൈ​ജാ​സി​ന്  അ​യ​ച്ചു​കൊ​ടു​ത്ത​താ​യു​ള്ള വാ​രി​സി​ന്‍റെ മൊ​ഴി​യാ​ണ് നേ​ര​ത്തെ പു​റ​ത്തു​വ​ന്ന​ത്.

Latest News

Corehub Up